pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കോട്ടാറിൽ റിട്ട. തഹസിൽദാരെ ചവിട്ടിക്കൊന്ന അനന്തരവനെ പൊലീസ് അറസ്‌റ്റു ചെയ്തു. നാഗർകോവിൽ കോട്ടാർ ശാന്തൻചെട്ടിവിള സ്വദേശി ശിവതാനുവിനെ (75) കൊന്ന കേസിലാണ് വിഘ്‌നേഷ്‌റാമിനെ (36) പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഭാര്യ മരിച്ച ശേഷം ശിവതാനു വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം. മകൾ നാമക്കലിലാണ് താമസിക്കുന്നത്. സഹോദരിയുടെ മകൻ വിഘ്‌നേഷ്‌റാം ഇടക്കിടെ ശിവതാനുവിന്റെ കൈയിൽ നിന്ന് പണം വാങ്ങുന്നത് പതിവായിരുന്നു. ഇന്നലെയും മദ്യം വാങ്ങാൻ വേണ്ടി പണം ചോദിച്ചു. പണം നൽകാതെ വന്നപ്പോൾ തറയിൽ തളളിയിട്ട് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് അവശനായ ശിവതാനു തത്ക്ഷണം മരിച്ചു.