തിരുവനന്തപുരം: ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ ഉൾപ്പെടെ സൗജന്യമായി വിതരണം ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിക്കാമെന്നിരിക്കെ അദ്ധ്യാപകരെ ഈ ബാദ്ധ്യതകൾ ഏൽപിക്കുന്നത് ശരിയല്ല. തസ്തിക നിർണയം നടത്തി അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, എല്ലാ നിയമനങ്ങൾക്കും മുൻകാല പ്രാബല്യം നൽകുക, കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് അദ്ധ്യാപകരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത അദ്ധ്യാപക സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാൻ സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.