തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് അവസാനിപ്പിക്കുന്നതിനും,​ കൊവാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് വിദേശരാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന വിലക്കിന് പരിഹാരം കാണാനും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കേരളത്തിലെ 140 മണ്ഡലം കേന്ദ്രങ്ങളിലും ജൂലായ് 19ന് രാവിലെ 11നായിരിക്കും പ്രതിഷേധ സംഗമം നടത്തുക. ബിനോയ് വിശ്വം എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.പി. സുനീർ, ഇ.ടി. ടൈസൻ എം.എൽ.എ എന്നിവർ സംസാരിച്ചു.