s

തിരുവനന്തപുരം: ജനകീയനായ ഭരണാധികാരിയായിരുന്ന മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ ജീവചരിത്രം യുവതലമുറയിലെ പൊതുപ്രവർത്തകർ മാതൃകയാക്കണമെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.

136-ാം ജന്മജയന്തിയോടനുബന്ധിച്ച് പട്ടം താണുപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പട്ടം സമാധിയിൽ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്ഷാധികാരി എസ്. വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. മണക്കാട് സുരേഷ്, എസ്.എം. ബഷീർ, ശ്രീവരാഹം സുരേഷ്, മണക്കാട് രാജേഷ്, സി. രാമചന്ദ്രൻ നായർ, ഹരികുമാർ, ഗിരിപ്രസാദ്, ഗോപകുമാർ, കളിയിൽ സുരേഷ്, സുനിൽ കുമാർ, പട്ടത്തിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.