covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,773 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. 10.95 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 87 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 15,025 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 13,043 പേർ സമ്പർക്കരോഗികളാണ്. 57 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 12,370 പേർ രോഗമുക്തി നേടി.