തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് സി.പി.എമ്മും സർക്കാരും ചേർന്ന് അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ‌ ആരോപിച്ചു. ഈ തട്ടിപ്പിൽ ഉന്നത സി.പി.എം നേതാക്കൾക്ക് പങ്കുണ്ട്. പാർട്ടി നോമിനികളായി നിയമിച്ച എസ്.സി പ്രമോട്ടർമാർ വഴിയാണ് സി.പി.എം നേതാക്കൾ പണം തട്ടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

ഫണ്ട് തട്ടിപ്പ് കേസിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാനോ പ്രതി ചേർക്കാനോ പൊലീസ് തയ്യാറായിട്ടില്ലെന്നും സുധീർ ആരോപിച്ചു.