തിരുവനന്തപുരം: ഐ.ടി മേഖലയിൽ തൊഴിൽ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ടെക്‌നോ പാർക്കിൽ പ്രവർത്തിക്കുന്ന ഐ.സി.ടി അക്കാഡമി മെക്രോസോഫ്റ്റ്, യു.ഐ പാത്ത്, വി.എം വെയർ എന്നീ മൂന്ന് പ്രമുഖ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു.

പുതിയ പങ്കാളിത്തത്തിന്റെ നേട്ടം ഐ.സി.ടി അക്കാഡമിയിലെ വിദ്യാർത്ഥികളെക്കൂടാതെ ഐ.സി.ടി.എ.കെയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എൻജിനിയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും ലഭ്യമാകുമെന്ന് ഐ.സി.ടി അക്കാഡമി ഓഫ് കേരള സി.ഇ.ഒ സന്തോഷ് ചന്ദ്രശേഖരക്കുറുപ്പ് പറഞ്ഞു.