പാറശാല:സി.പി.ഐ കുളത്തൂർ നെയ്യാറ്റിങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി ഫെഡറഷൻ ധർണ നടത്തി.ബ്ലൂ എക്കോണമി നയരേഖ പിൻവലിക്കണമെന്ന ആവശ്യവുമായി പൊഴിയൂർ പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു.ജി.എൻ.ശ്രീകുമാർ, എൻ.അയ്യപ്പൻ നായർ,വി.ഉണ്ണികൃഷ്‌ണൻ,പി.പി.ഷിജു,ആറ്റുപുറം സജി,ഷിബിൻ,അൽവേഡീസ,ജി.ജോസഫ്,ക്ലിമൻസ്, സുകുമാരൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ബ്ലൂ എക്കോണമി നയരേഖ പിൻവലിക്കണമെന്ന ആവശ്യവുമായി സി.പി.ഐ കുളത്തൂർ നെയ്യാറ്റിങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി ഫെഡറഷൻ നടത്തിയ ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു