നെടുമങ്ങാട്: നെടുമങ്ങാട് ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ ലയൺ ഡോ.കെ.പി.അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ ക്ലബ് ഹാളിൽ ചേർന്നു.ഡോ.കെ.പി.അയ്യപ്പൻ ക്ലബ് പ്രസിഡന്റായി ഭരണ സമിതി കാലാവധി പൂർത്തിയാക്കിയതോടെയാണ് പുതിയ ഭാരവാഹികളെ ഇൻസ്റ്റാൾ ചെയ്തത്.പി.ഡി.ജി ലയൺ ജോൺ ജി.കൊട്ടറ പുതിയ ഭാരവാഹികളെ ഇൻസ്റ്റാൾ ചെയ്തു.ലയൺ എം.പി.രാധാകൃഷ്ണൻ (ക്ലബ് പ്രസിഡന്റ്),ലയൺ വാടയിൽ നാസർ (സെക്രട്ടറി), ലയൺ എസ്.ഹരികുമാർ (ട്രഷറർ),ലയൺ പി.കെ.രാജേന്ദ്രൻ (അഡ്മിനിസ്ട്രേറ്റർ) എന്നിവർ സ്ഥാനമേറ്റു.ലയൺസ് ക്ലബിന്റെ ഈ വർഷത്തെ പ്രോജക്ടുകളുടെ ഉദ്ഘാടനം ഡി.സി.ഡയബിറ്റീസ് ലയൺ എം.എ.വഹാബ് നിർവഹിച്ചു.
caption നെടുമങ്ങാട് ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ പി.ഡി.ജി. ലയൺ ജോൺ ജി. കൊട്ടറ നിർവഹിക്കുന്നു.ഡോ.കെ.പി.അയ്യപ്പൻ, ലയൺ എം.എ.വഹാബ്,ലയൺ എം.പി.രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം