ബാലരാമപുരം: മണ്ണാഞ്ചിറയിലെ പുറമ്പോക്ക് ഭൂമിയിൽ തകരഷീറ്റുകൊണ്ട് നിർമ്മിച്ച ഒറ്രമുറി വീട്ടിൽ ആരുടെയും സഹായമില്ലാതെ കഴിയുന്ന ചുമട്ടുതൊഴിലാളിയായിരുന്ന തൊണ്ണൂറുകാരനായ രാമസ്വാമിക്ക് സഹായവുമായി ബഹുജന സമിതി പ്രവർത്തകർ. ഇതിന്റെ ഭാഗമായി പ്രവർത്തകർ പുതുവസ്ത്രങ്ങളും, ധാന്യക്കിറ്റും, ചികിത്സാ സഹായവും, മരുന്നുകളും, ആഹാരവും നൽകി ആദരിച്ചു. രാമസ്വാമിയെ കാണാനും അവശതകൾ നേരിട്ട് മനസിലാക്കാനും ബഹുജന സമിതി പ്രവർത്തകർക്ക് ഒപ്പം അഡ്വ. എം. വിൻസന്റ് എം.എൽ.എയും എത്തി.
ക്യാപ്...... തൊണ്ണൂറുകാരനായ രാമസ്വാമിക്ക് ചികിത്സാ സഹായവും മരുന്നുകളും പുതുവസ്ത്രങ്ങളും വിൻസന്റ് എം.എൽ.എ നൽകുന്നു. പ്രസിഡന്റ് എം. നിസ്താർ, നേമം ബ്ളോക്ക് ക്ഷേമകാര്യ സമിതി ചെയർമാൻ ആർ.എസ്. വസന്തകുമാരി എന്നിവർ സമീപം