തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ കെ. കാമരാജിന്റെ ജീവിതം പതിഞ്ഞുകിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാമരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡോ. എ. നീലലോഹിതദാസ് രചിച്ച് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാമരാജ്: ഒരു രാഷ്ട്രീയ ജീവചരിത്രം എന്ന ഗ്രന്ഥം ഓൺലൈനായി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.സി. ചാക്കോ ആദ്യ പ്രതി സ്വീകരിച്ചു. ഡോ. ജോർജ് ഓണക്കൂർ, ഡോ. എ. നീലലോഹിതദാസൻ നാടാർ, ജി. ബി. ഹരീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.