dddd

തിരുവനന്തപുരം:നൂതന കരകൗശന രൂപങ്ങൾ നിർമ്മിക്കുന്നതിന് ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ വനിതകൾക്ക് പരിശീലനം നൽകുന്നു.ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന പരിശീലനത്തിന്റെ ആദ്യ ബാച്ചിൽ 30 വനിതകൾക്കാണ് പരിശീലനം. നൃത്തകലയ്ക്കുള്ള ആടയാഭരണങ്ങൾ,ഗൃഹാലങ്കാര വസ്‌തുക്കൾ,കേരളീയ കലാരൂപങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാണ് പരിശീലനം നൽകുന്നത്.രണ്ടുമാസത്തെ പരിശീലനം പൂർത്തിയാക്കുന്നവർ വീട്ടിലിരുന്ന് ഒരുക്കുന്ന നിർമ്മിതികളുടെ വിപണനം നടനഗ്രാമം നിർവഹിക്കും.25നും 40നും പ്രായമുള്ളവരെ അഭിരുചിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ജൂലായ് 31നകം അപേക്ഷിക്കണം.ഫോം നടനഗ്രാമത്തിൽ നിന്ന് ലഭിക്കും.വിലാസം: സെക്രട്ടറി ഗുരുഗോപിനാഥ് നടനഗ്രാമം വട്ടിയൂർക്കാവ്,തിരുവനന്തപുരം ഫോൺ 0471-2364771.