samuel

വൈപ്പിൻ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. പള്ളിപ്പുറം കോവിലകത്തുംകടവ് പനക്കപറമ്പിൽ ബാബുവിന്റെ മകൻ സാമുവൽ(17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വീടിന് സമീപമുള്ള പള്ളിപ്പുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതാണ്. നാട്ടുകാരാണ് കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. പറവൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: സിന്ധു. സഹോദരൻ: സോളമൻ.