പുനലൂർ: സുഹൃത്തുക്കൾക്കൊപ്പം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി പുത്തൂർ സ്വദേശി സാം ജോസിനെ (22) കാണാതായി. ഇന്നലെ വൈകിട്ട് 6 ഓടെയായിരുന്നു അപകടം.
കൊട്ടാരക്കര, പുത്തൂർ പ്രദേശങ്ങളിൽ നിന്നുള്ള എട്ട് യുവാക്കളാണ് ഉല്ലാസ യാത്രയ്ക്കിടയിൽ ആയിരനെല്ലൂരിൽ ബൈക്കുകളിലും മറ്റുമായി എത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുമ്പോഴായിരുന്നു അപകടം. മറ്റ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ഏരൂർ, തെന്മല പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തി.