തിരുവനന്തപുരം: മുൻഗണനാ കാർഡുകാർക്ക് കേന്ദ്രത്തിന്റെ സൗജന്യ റേഷന്റെയും എല്ലാ വിഭാഗങ്ങൾക്കുമുള്ള മണ്ണെണ്ണയുടെയും വിതരണം ആരംഭിച്ചു. മഞ്ഞ, പിങ്ക് കാർഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മണ്ണെണ്ണ വിതരണമാണ് ആരംഭിച്ചത്. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡിന് 8 ലിറ്ററും മഞ്ഞ, പിങ്ക് വിഭാഗത്തിലുള്ള വൈദ്യുതീകരിച്ച വീടുകളിലെ കാർഡിന് ഒരു ലിറ്ററും നീല,വെള്ള വിഭാഗത്തിന് അര ലിറ്ററും മണ്ണെണ്ണ ലഭിക്കും. ലിറ്ററിന് 45 രൂപയാണ് വില.
മുൻഗണനാ കാർഡുകൾ
സറണ്ടർ ചെയ്തത്
1.01 ലക്ഷം പേർ
തിരുവനന്തപുരം: അനർഹമായി മുൻഗണനാ, സബ്സിഡി റേഷൻ കാർഡുകൾ കൈവശം വച്ചിരുന്ന 1.01 ലക്ഷം പേർ സ്വയം ഒഴിവാകാൻ അപേക്ഷ നൽകി. ഇത്തരം കാർഡുകൾ പിഴ കൂടാതെ സറണ്ടർ ചെയ്യാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ജൂൺ ആദ്യം മുതലാണ് ഇതിന് അവസരം നൽകിയത്.