1

കുളത്തൂർ: ഇൻഫോസിസിന് സമീപം തമ്പുരാൻ മുക്കിൽ മൂന്ന് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തി. തമ്പുരാൻ മുക്കിൽ ചായക്കട നടത്തുന്ന പപ്പൻ, രാജേഷിന്റ പച്ചക്കറിക്കട, സുജിയുടെ ഉമസ്ഥതയിലുള്ള പല വ്യഞ്ജനക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പച്ചക്കറിക്കടയുടെ ഗ്രില്ലിന്റെയും ഷട്ടറിന്റെയും പൂട്ടുകൾ അറുത്തു മാറ്റി 15000 രൂപയും കടയിലെ സാധനങ്ങളും മോഷ്ടിച്ചു. ചായക്കടയിൽ നിന്ന് രൂപയും വീട്ടുസാധനങ്ങളുമാണ് മോഷണം പോയത്. സുജിയുടെ കടയുടെ പൂട്ട് തകർത്തെങ്കിലും ഷട്ടർ തുറന്ന് അകത്ത് കടക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം നടന്നില്ല. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സമീപത്തെ കെട്ടിടത്തിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശാേധിച്ചു വരുന്നതായി തുമ്പ പൊലിസ് പറഞ്ഞു.