കോവളം: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കോവളം ജനമൈത്രീ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ഡി.സി.പി വൈഭവ് സക്‌സേന, ഫോർട്ട് എ.സി ഷാജി, കോവളം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രൈജു എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഗാർഡ് ഒഫ് ഓണറിന് ശേഷം സ്റ്റേഷനിലെ ക്രമീകരണങ്ങൾ നിരീക്ഷിച്ച അനിൽകാന്തിന് കൺട്രോൾ റൂമിലെ മോണിറ്ററിംഗിലൂടെ സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറകളുടെ പ്രവർത്തനരീതി പൊലീസ് കമ്മിഷണർ വിശദീകരിച്ചു. ഇതിന് ശേഷം കോവളം സീറോക്ക് ബീച്ചിലെത്തിയ അദ്ദേഹം ടൂറിസം പൊലീസിന്റെ ഔട്ട് പോസ്റ്റ് സന്ദർശിച്ച് ടൂറിസം എസ്.ഐ അനിൽകുമാറിനോട് നിലവിലെ പ്രവർത്തനരീതി ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.