മലയാള സിനിമയിൽ തുടക്കക്കാരി ആണെങ്കിലും മികച്ച അഭിനയത്തിലൂടെ ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് ദേവിക സഞ്ജയ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' എന്ന ഒറ്റ ചിത്രത്തിലൂടെതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും ദേവികയ്ക്ക് സാധിച്ചു. ഈ ചിത്രത്തിൽ ടീനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക വലിയ നിരൂപകപ്രശംസയാണ് നേടിയത്. ഫഹദ് ഫാസിൽ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.
സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിലും സജീവമായ താരം ആരാധകർക്കായി തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം നാല് ലക്ഷത്തോളം ആളുകൾ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ ദേവിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമാകാറുണ്ട്. താരത്തിന്റേതായി പുറത്തു വന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് ടോപ്പും ചോക്ളേറ്റ് കളർ പാവാടയും ധരിച്ച ചിത്രങ്ങളാണ് ദേവിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള വ്യത്യസ്ത പോസിലുള്ള ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവിക.