വക്കം:വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ,ഗവൺമെന്റ് ന്യൂ എൽ.പി.എസ് എന്നിവയുടെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. ടെക്നോപാർക്കിലെ 'ക്യൂബേസ്റ്റ്' സംഭാവന ചെയ്ത 10 മൊബൈൽ ഫോണുകൾ ഒ.എസ്.അംബിക എം.എൽ.എ സ്വീകരിച്ചു. വി.എച്ച്.എസ്.സി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ 'സ്നേഹസാന്ത്വനം' ഭക്ഷ്യ-പഠനോപകരണ കിറ്റ് വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം ലഭിച്ച സ്കൂളിൽ നിന്ന് ഫുൾ എ പ്ലസ് നേടിയ 25 കുട്ടികളെ എം.എൽ.എ അനുമോദിക്കുകയും ചെയ്തു ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ഗ്രാമപഞ്ചായത്തംഗം ഫൈസൽ, പി.ടി.എ പ്രസിഡന്റ് ആർ.രാജേഷ്, ബി.പി.സി ബൈജു.എസ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ കെ.പി.സന്തോഷ് കുമാർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ.സുധാകരൻ, എസ്.എം.സി ചെയർമാൻ പി.രാജൻ, എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ സിന്ധു ടീച്ചർ, ഗവ.ന്യൂ എൽ.പി.എസ് ഹെഡ്മിസ്ട്രസ് അംബികാദേവി.പി.സി, എസ്.സജീബ് എന്നിവർ പങ്കെടുത്തു.