gaya

സിനിമയെന്ന സ്വപ്നം ഹൃദയത്തിലേറ്റിയ ഇരുന്നൂറോളം പേരടങ്ങുന്ന മീഡിയ മൂവീ ടീമായ 4 മാക്സ് ക്രിയേഷൻസിന്റെ ആദ്യ സംരംഭമായ ഗയ എന്ന വെബ്‌ സീരീസിന്റെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം 4 മാക്സ് ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. 4 എപ്പിസോഡുകളിലായി പൂർത്തിയാകുന്ന വെബ് സീരീസിന്റെ തുടർന്നുള്ള എപ്പിസോഡുകൾ വരുന്ന വെള്ളിയാഴ്ചകളിൽ റിലീസ് ചെയ്യും.ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിലുണ്ടാകുന്ന അവിചാരിത സംഭവങ്ങൾ ആവിഷ്കരിക്കുന്ന ഗയയുടെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായാണ് നടന്നത്.ഐശ്വര്യ രാജു ആന്റണി നിർമ്മിച്ച ഗയ സംഭാഷണമെഴുതി സംവിധാനം ചെയ്തത് ആനന്ദ് രാജു ആന്റണിയാണ്. എഡിറ്റിംഗും ഡിജിറ്റൽ ഡിസൈനിംഗും ഡി.ഐയും നിർവഹിച്ചതും സംവിധായകൻ തന്നെയാണ്. വൈശാഖ്. ആറിന്റേതാണ് രചന. അഖിൽ ചന്ദ്രനാണ് ഛായാഗ്രാഹകൻ. സംഗീതം: പി.എസ്. അജ്‌മൽ ഷാ, ആഡിയോഗ്രാഫി : ഷിജിൻ സെബാസ്റ്റ്യൻ.

അനീഷ. എ. നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗയയിൽ അർജുൻകുമാർ, ഷാഹിൻ, ആദർശ് അജിത് കുമാർ, അനുജ പ്രവീൺ, മനോജ് മേനോൻ, മാത്തുക്കുട്ടി എബ്രഹാം എന്നിവരും വേഷമിടുന്നുണ്ട്.