മോസ്കോയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് യുവനടി പ്രിയവാര്യർ. റഷ്യയിലെ കാഴ്ചകൾ ആസ്വദിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. റഷ്യൻ കാഴ്ചകൾ ആസ്വദിക്കാൻ താരങ്ങൾ കൂട്ടത്തോടെയാണ് പോകുന്നത്. ബോളിവുഡ് താരം തപ്‌സി പന്നു കഴിഞ്ഞ മാസമാണ് റഷ്യയിലേക്ക് പറന്നത്. ഹസീൻ ദിൽറുബ എന്ന സിനിമയുടെ റിലീസിന് തെട്ടുമുൻപത്തെ അവധിക്കാലം ആഘോഷിക്കാനായാണ് തപ്‌സിയും സഹോദരിയും റഷ്യയിലേക്ക് പറന്നത്. ഹോട്ട് എയർ ബലൂണിനരികെ നിൽക്കുന്ന ചിത്രം താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഗോവിന്ദ് പത്മസൂര്യയും റഷ്യയിലേക്ക് പറന്നിരുന്നു. യാത്രാവിശേഷങ്ങളും മനോഹര കാഴ്ചയും ആരാധകർക്കായി യൂട്യൂബിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.