sid

സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന ഷേർഷാ ആഗസ്റ്റ് 12ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഇന്ത്യൻ സേനയിൽ ക്യാപ്ടനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ‌്ണു വർദ്ധൻ ആണ്. കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തി രക്തസാക്ഷിത്വം വഹിച്ച വിക്രംബത്രക്ക് മരണാനന്തര ബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു. സന്ദീപ് ശ്രീവാസ്‌ത തിരക്കഥ എഴുതുന്ന ചിത്രം പൂർണമായി വാർ ഡ്രാമയാണ്. കിയാര അദ്യാനി, ശിവ്പണ്ഡിറ്റ്, രാജ് അർജുൻ, പവൻചോപ്ര എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.