നെയ്യാറ്റിൻകര: കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ജനദ്രോഹ നടപടികളാണെന്നാരോപിച്ച് ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.ബി.ജെ.പി ജില്ലാ സെൽ കോ-ഓർഡിനേറ്റർ തിരുമല അനിൽ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു.ബിജെപി പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എം പ്രദീപ്,സംസ്ഥാന കൗൺസിലംഗം കൊല്ലയിൽ അജിത് കുമാർ,ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി, ബിജെപി മണ്ഡലം സെക്രട്ടറിമാരായ മഞ്ചവിളാകം ഹരി, അജയൻ,കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആർ സജി, വൈസ് പ്രസിഡന്റ് കെ.സി.അനിൽകുമാർ, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി മഞ്ജുള ദേവി,ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ വിക്രമൻ നായർ, സനൂപ്,സെക്രട്ടറിമാരായ രാജേഷ്, മധു,മെമ്പർമാരായ ശശികല,ബിന്ദു,ഷീബ അനീഷ്,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വിനോദ്,പൊരുതൽ ദിലീപ്,ഒ.ബി.സി മോർച്ച പ്രസിഡന്റ് മുരുകൻ,കർഷകമോർച്ച പ്രസിഡൻറ് ഉദയൻ എന്നിവർ പങ്കെടുത്തു.
caption ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ബി.ജെ.പി ജില്ലാ സെൽ കോ-ഓർഡിനേറ്റർ തിരുമല അനിൽ ഉദ്ഘാടനം ചെയ്യുന്നു