fran

നെയ്യാറ്റിൻകര: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം റസിഡന്റ്സ് അസ്സോസിയേഷനുകൾക്കായി ഫ്രാൻ നടത്തിയ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നെയ്യാറ്റിൻകര കൃഷിഭവനിൽ കെ. ആൻസലൻ എം.എൽ.എ നി‌‌ർവഹിച്ചു. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാറിന് എം.എൽ.എ ടിഷ്യൂ വാഴത്തൈകൾ കൈമാറി. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ, അസിസ്റ്റന്റ് കൃഷി ഓഫീസർ സുധീർ.എസ്, മോഹനകുമാർ, ഫ്രാൻ ഭാരവാഹികളായ എം.രവീന്ദ്രൻ, സി.യേശുദാസ്, ടി.മുരളിധരൻ, അഡ്വ. തലയൽ പ്രകാശ്, ജി.പരമേശ്വരൻ നായർ, നിലമേൽ മുരളിധരൻ നായർ, ഗിരിജാദേവി, കെ.വി. രാധാകൃഷ്ണൻ, എച്ച്.ദാവൂദ്, വിൽഫ്രഡ് എന്നിവർ പങ്കെടുത്തു.

caption: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം ഫ്രാൻ നടത്തിയ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നി‌‌ർവഹിക്കുന്നു