കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ വാക്സിൻ വിതരണത്തിലെ അപാകതയും കാലതാമസവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ കാട്ടാക്കട ജംഗ്ഷനിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ആർ.വി.രാജേഷ്,മലയിൻകീഴ് വേണുഗോപാൽ,വണ്ടന്നൂർ സദാശിവൻ,എം.മണികണ്ഠൻ,എം.ആർ.ബൈജു,കാട്ടാക്കട സുബ്രമണ്യപിള്ള,ആമച്ചൽ മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ നായർ,കാട്ടാക്കട രാമു,സി.വേണു,വിജയശേഖരൻ നായർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സരളടീച്ചർ,ശ്രീക്കുട്ടി സതീഷ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ മണികണ്ഠൻ നായർ, കിരൺ,റീത്ത,ഉഷാകുമാരി,സതീന്ദ്രൻ,ജെ.ശുഭ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ..........കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ കാട്ടാക്കട ജംഗ്ഷനിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്യുന്നു.മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ ,ആർ.വി.രാജേഷ്,മലയിൻകീഴ് വേണുഗോപാൽ,വണ്ടന്നൂർ സദാശിവൻ എന്നിവർ സമീപം