കർക്കടക മാസത്തിൽ പൊതുവേ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. ശാസ്ത്രീയമായി എങ്ങനെ ഈ ദിവസങ്ങളെ സമീപിക്കാമെന്നതാണ് പ്രധാനം.
അന്തരീക്ഷത്തിൽ അമിതമായ ഈർപ്പം നിലനിൽക്കുന്ന സമയമാണിത്. ഈ കാലാവസ്ഥ ബാക്ടീരിയകളും വൈറസുകളും വളരാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. അതിനാലാണ് പലതരം വൈറൽ പനികളും വയറിളക്ക രോഗങ്ങളും കാണപ്പെടുന്നത്. നമ്മുടെ ദഹനപ്രകിയ ഈ മാസത്തിൽ മന്ദഗതിയിലായിരിക്കും. അതിനാൽ പലതരം രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. ശരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കലാണ് പ്രധാനം
ഇക്കാര്യങ്ങൾ
ശ്രദ്ധിക്കാം
₹തട്ടുകടകളിലും വഴിവക്കിലും നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ പ്രത്യേക ശ്രദ്ധവേണം. നന്നായി കഴുകാത്തതും വേവിക്കാത്തതുമായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ രോഗങ്ങൾ പിടിപെടാം.
₹പച്ചക്കറികളും പഴവർഗങ്ങളും ചെറിയ ചൂടുവെള്ളത്തിലോ ഉപ്പുവെള്ളത്തിലോ നന്നായി കഴുകിയും അണുവിമുക്തമാക്കിയും ഉപയോഗിക്കണം.
₹പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.
₹വഴിവക്കുകളിൽ അരിഞ്ഞുവച്ചിരിക്കുന്ന പഴങ്ങൾ കഴിക്കുന്നതിലും ജാഗ്രത വേണം, ഇവയിൽ ബാക്ടീരിയ സാന്നിദ്ധ്യം കൂടുതലായിരിക്കും.
₹ഫ്രഷായ മത്സ്യ,മാംസങ്ങൾ ഉപയോഗിക്കണം.
₹തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം.പുറത്തു നിന്നുള്ള ജൂസും ഷേക്കും ഒഴിവാക്കാം..വെള്ളം ധാരാളം കുടിക്കണം,
₹പുറത്തു പോകുമ്പോൾ മഴ നനഞ്ഞാൽ തിരിച്ചെത്തിയ ഉടൻ കുളിക്കണം. നനവോടെ എ.സി മുറികളിൽ ഇരിക്കരുത്.
₹വീടും പരിസരവും ശുചിയാക്കണം. കൊതുകിന് വളരാനുള്ള സാദ്ധ്യത ഒഴിവാക്കണം .