തിരുവനന്തപുരം:കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കാമരാജ് ജയന്തി വാരാഘോഷത്തിന് തുടക്കമായി.ഫൗണ്ടേഷൻ ദേശീയ കമ്മിറ്റി ചെയർമാൻ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ അഡ്വ.ജമീലാ പ്രകാശം,ഫൗണ്ടേഷൻ ഭാരവാഹികളായ പന്തളം മോഹൻദാസ്,വി.സുധാകരൻ, നെല്ലിമൂട് പ്രഭാകരൻ ,എസ്.കെ.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു
തൃശിനാപള്ളിയിലെ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ.ജോൺ കുമാർ ഉദ്ഘാടനം ചെയ്തു .മാർത്താണ്ട ത്ത് ജയന്തി ആഘോഷങ്ങൾക്ക് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.രാജശേഖരൻ നേതൃത്വം നൽകി. എറണാകുളത്ത് കേന്ദ്ര കമ്മിറ്റി മുൻ സെക്രട്ടറി എ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഡൽഹിയിൽ ദേശീയ വൈസ് ചെയർമാൻ ഡോ.സാം രാജ് നേശമണിയും വാരാഘോഷം ഉദ്ഘാടനം ചെയ്തു.
caption കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കാമരാജ് ജയന്തി വാരാഘോഷം ഫൗണ്ടേഷൻ ദേശീയ കമ്മിറ്റി ചെയർമാൻ ഡോ.എ.നീലലോഹിതദാസ് കാമരാജ് ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു