ddd

തിരുവനന്തപുരം: ബാങ്ക് ദേശസാത്കരണത്തിന്റെ അൻപതാം വാർഷികദിനമായ 19ന്

ആൾ ഇൻഡ്യാ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺ ഫെഡറേഷന്റെ നേതൃത്വത്തിൽ രാജ്ഭവനുമുന്നിൽ ധർണ നടത്തുമെന്ന് സെക്രട്ടറി ഗിരീഷ് കുമാർ അറിയിച്ചു. രാവിലെ 10.30 ന് സി.ഐ.ടി.യു. സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ലാസെക്രട്ടറി വി.ആർ. പ്രതാപൻ സംസാരിക്കും.

വൈകിട്ട് 6 ന് ബാങ്ക് സ്വകാര്യവത്കരണനീക്കങ്ങളും പെൻഷൻകാരുടെ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്ളാനിംഗ്‌ബോർഡ് അംഗം. ഡോ. കെ.എൻ. ഹരിലാൽ വിഷയമവതരിപ്പിക്കും.