തിരുവനന്തപുരം:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്ന എൻ.ഇ.ബാലറാമിന്റെ 27ാം ചരമവാർഷികദിനാചരണം വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളോടെ നടത്തി.സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പാർട്ടി ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു. സി സംസ്ഥാന ജനറൽ സെക്രട്ടറി കെ..പി. രാജേന്ദ്രൻ പ്രസംഗിച്ചു.