kochu-school

വർക്കല:കൊച്ചുസ്കൂളിലെ (ഗവ.എൽ.പി.ജി.എസ്) കുട്ടികൾക്ക് ഫോൺ നൽകി കോൺഗ്രസ്.ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന ആറ് കുട്ടികൾക്കാണ് വാർഡ് കൗൺസിലറും ഡി.സി.സി വൈസ് പ്രസിഡന്റുമായ പി.എം.ബഷീറിന്റെ ആവശ്യപ്രകാരം കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷെഫീർ മൂന്ന് ഫോണുകളും പ്രവാസി കോൺഗ്രസ് ഭാരവാഹി ബാഫഖി ഹുസൈൻ, വ്യാപാരി നവാസ്, ഡോ.അനീഷ് എന്നവർ മൂന്ന് ഫോണുകളും നൽകിയത്.ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ബ്ലെസിയും എസ്.എം.സി ചെയർമാൻ പി.എം.സാജുവും ചേർന്ന് ഫോണുകൾ ഏറ്റുവാങ്ങി.കൗൺസിലർ സലിം,കോൺഗ്രസ് നേതാക്കളായ സജിവേളിക്കാട്,അജിവേളിക്കാട്, സ്റ്റാഫ് സെക്രട്ടറി രേഖ,എസ്.ആർ.ജി കൺവീനർ ശോഭന തുടങ്ങിയവർ പങ്കെടുത്തു.