photo

നെടുമങ്ങാട്:നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നൂറുശതമാനവും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് പി.ഡബ്ല്യുയു.ഡി ഗസ്റ്റ് ഹൗസിൽ മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട അവലോകനയോഗം നടന്നു.വരുന്ന 22 ഓടെ നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ പൂർണമായും സമ്പൂർണ ഓൺലൈൻ സൗകര്യമൊരുക്കുമെന്ന് യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.വൈദ്യുതി എത്താത്ത 17 വീടുകളിൽ വൈദ്യുതി നൽകിയും മൊബൈൽ സിഗ്നൽ ലഭിക്കാത്ത ഏരിയയിൽ സിഗ്നൽ എത്തിച്ചും മൊബൈൽഫോണുകൾ എത്തിച്ചുമാണ് സമ്പൂർണ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്.നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും പ്രസിഡന്റുമാരും നഗരസഭയിലെയും ചെയർപേഴ്സണും വൈദ്യുതി-വിദ്യാഭ്യാസ വകുപ്പിലെയും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.മൊബൈൽ സിഗ്‌നലിന്റെ അപര്യാപ്തത കാരണം നിരവധി കുട്ടികൾ ദുരിതത്തിലായത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.