covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,750 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകൾ പരിശോധിച്ചു. 10.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 130 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 15,155 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12,884 പേർ സമ്പർക്കരോഗികളാണ്. 725 പേരുടെ ഉറവിടം വ്യക്തമല്ല. 63 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 78 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 10,697 പേർ രോഗമുക്തരായി. പ്രതിദിന രോഗവ്യാപനത്തിൽ ഇന്നലെ കോഴിക്കോടായിരുന്നു മുന്നിൽ. ഇന്നലെ 1782 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.