bhavana

കാട്ടാക്കട:പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളായ വനിത ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്നേഹഗാഥ സംഘടിപ്പിച്ചു.ഭാവന വനിത വേദി പ്രസിഡന്റ് ജയകുമാരിയുടെ അദ്ധ്യക്ഷയിൽ ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ മേരി മേബിൾ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗം ബിന്ദു, അംബിക കുമാരി ഭാവന വൈസ് പ്രസിഡന്റ് ശ്രീജകുമാരി,വനിത വേദി സെക്രട്ടറി ലതിക ,സീനത്ത്,മിനി,സദ്ധ്യ,സുചിത്ര എന്നിവർ നേതൃത്വം നൽകി.തുടർന്ന് സ്ത്രീധന പീഡനങ്ങൾക്കും,സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് എതിരെ സമൂഹ മനസാക്ഷിയെ ഉണർത്താൻ വനിതകൾ സ്നേഹദീപം തെളിയിച്ചു.

ഫോട്ടോ..................പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളായ വനിത ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വനിതകൾ സ്നേഹദീപം തെളിയിക്കുന്നു