പാറശാല: മികച്ച പ്രാദേശിക ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനുള്ള ധനുവച്ചപുരം വൈദ്യൻവിളാകത്ത് കെ. സുന്ദരേശൻ സ്മാരക ട്രസ്റ്റ് പുരസ്കാരം കൗമുദി ചാനലിലെ പ്രദീപ് മരുതത്തൂരിന് ലഭിച്ചു. പൂവാർ കോസ്റ്റ്ഗാർഡ് സബ് ഇൻസ്പെക്ടർ വിജയദാസാണ് പുരസ്കാരം വിതരണം ചെയ്തത്. ധനുവച്ചപുരത്ത് നടന്ന ചടങ്ങിൽ കെ. സുന്ദരേശൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റും ദീർഘദൂര ഓട്ടക്കാരനുമായ ബാഹുലേയൻ, മെമ്പർമാരായ ടി. ഡേവിഡ്സൺ, അശ്വിൻ, തങ്കച്ചൻ, ജോണി, ജോയി, കുമാർ, ശശി എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മികച്ച പ്രാദേശിക ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനുള്ള ധനുവച്ചപുരം വൈദ്യൻ വിളാകത്ത് കെ. സുന്ദരേശൻ സ്മാരക ട്രസ്റ്റ് പുരസ്കാരം കൗമുദി ചാനലിലെ പ്രദീപ് മരുതത്തൂരിന് പൂവാർ കോസ്റ്റ്ഗാർഡ് സബ് ഇൻസ്പെക്ടർ വിജയദാസ് കൈമാറുന്നു