പാറശാല: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാരോട് പഞ്ചായത്തിലെ എ.ഐ.വൈ.എഫ് അനുമോദിച്ചു. വാളാംകുളം, പണ്ടാരവിള യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച അനുമോദനയോഗം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ. ശശികുമാർ ഉദ്ഘാടനം ചെയ്തു. പണ്ടാരവിള യൂണിറ്റ് സെക്രട്ടറി മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശശിധരൻ, കുന്നിയോട് രാമചന്ദ്രൻ, വാർഡ് മെമ്പർ ബി. അനിത, കാക്കവിള രാജു, ഇ. ചന്ദ്രിക, രാഹുൽ, സൈനു, വാസി, ജെ.എസ്. ഫിറോസ്, വിനീഷ്, ജെ.എസ്. അഷറഫ്, ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.