തിരുവനന്തപുരം: ബാലരാമപുരത്ത് സ്ഥിതിചെയ്യുന്ന എച്ച്.എൽ.എൽ ഫാക്ടറിയിൽ 250 ജീവനക്കാരിൽ നടത്തിയ കൊവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ എല്ലാ ജീവനക്കാരും കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് ഗർഭനിരോധന ഉറകളുടെ സംഭരണത്തിനും പാക്കിംഗിനുമായി 2012 ൽ ആരംഭിച്ചതാണ് ബാലരാപമുരത്തെ ഫാക്ടറി. കർശനമായ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചാണ് എച്ച്.എൽ.എല്ലിന്റെ എല്ലാ ഫാക്ടറികളും പ്രവർത്തിക്കുന്നതെന്ന് യൂണിറ്റ് ചീഫായ ജി. കൃഷ്ണകുമാർ പറഞ്ഞു. ഫാക്ടറികളുടെ പ്രവേശന കവാടത്തിൽ താപനില പരിശോധിക്കുന്ന സംവിധാനം, സാനിറ്റൈസർ ഡിസ്‌പെൻസറുകൾ, കൈ കഴുകുന്നതിനുള്ള കിയോസ്‌കുകൾ, ഗസ്റ്റുകൾക്ക് നിയന്ത്രണം, ഫ്യൂമിഗേഷൻ സംവിധാനം തുടങ്ങി ഒട്ടേറെ നിയന്ത്രണങ്ങളാണ് 2020 മാർച്ച് മുതൽ എച്ച്.എൽ.എൽ എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കിയത് .
കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ അടിയന്തരമായ സംഭരണത്തിന്റെയും വിതരണത്തിന്റെയും കേന്ദ്രസർക്കാരിന്റെ അംഗീകൃത നോഡൽ ഏജൻസി കൂടിയാണ് എച്ച്.എൽ.എൽ.