തിരുവനന്തപുരം : മഴക്കാല പൂർവശുചീകരണം കൊവിഡ് കാരണം വൈകിയതായി മേയർ ആര്യ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകർ മുഴുവൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയതാണ് കാലതാമസത്തിന് കാരണം. എന്നാൽ ചുരുങ്ങിയ കാലയളവുകൊണ്ട് മറികടക്കാനായി. മഴക്കാല പൂർവശുചീകരണപ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങളെല്ലാം കോർപ്പറേഷൻ പൂർത്തീകരിച്ചു. ഇതിന് പുറമേയാണ് 941 പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഇതിൽ 919 പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെന്നും മേയർ വാർത്താസമ്മേളനത്തിൽ അറിയിച്ചു