തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പിന് നേതൃത്വം കൊടുത്ത ഡി.വൈ.എഫ്.ഐ,​ ഇടത് യൂണിയൻ നേതാക്കളെ പൊലീസും സംസ്ഥാന സർക്കാരും സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആരോപിച്ചു. ഫണ്ട് വെട്ടിപ്പിനെതിരെ പട്ടികജാതി മോർച്ച നടത്തിയ നഗരസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതൃത്വത്തിന്റെ പങ്ക് പുറത്തുവരാതിരിക്കാൻ പൊലീസും സി.പി.എം നേതൃത്വവും ചേർന്ന് അന്വേഷണം അട്ടിമറിക്കുകയാണെന്നും സുധീർ ആരോപിച്ചു.
പട്ടികജാതി മോർച്ച നേതാക്കളായ വിളപ്പിൽ സന്തോഷ്,​ വി. സന്ദീപ്കുമാർ, പ്രശാന്ത് മുട്ടത്തറ, രതീഷ് പുഞ്ചക്കരി,​ പാറയിൽ മോഹനൻ, വെഞ്ഞാറമൂട് ബൈജു, രഞ്ചുസന്തോഷ്, രാജാജിനഗർ മനു, രാധാകൃഷ്ണൻ കഴക്കൂട്ടം തുടങ്ങിയവർ നേതൃത്വം നൽകി.