v

തിരുവനന്തപുരം:രണ്ട്‌ ഡോസ്‌ കൊവിഡ്‌ വാക്സിൻ സ്വീകരിച്ചവർക്ക്‌ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്‌ സർക്കാർ. കൊവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും വാക്സിൻ സർട്ടിഫിക്കറ്റ്‌ മതിയെന്ന് ദുരന്തനിവാരണ വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. രണ്ട്‌ ഡോസ്‌ എടുത്ത,​ സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് കേരളത്തിലേക്ക്‌ വരാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ വേണ്ട. അന്തർ സംസ്ഥാന യാത്ര, വിനോദസഞ്ചാരം എന്നിവയടക്കമുള്ള കാര്യങ്ങൾക്ക്‌ ഈ ഇളവ്‌ ബാധകമാണ്‌. യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റ്‌ കൈയിൽ കരുതിയിരിക്കണം. എന്നാൽ കൊവിഡ്‌ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ വേണം. ഉത്തരവ് ഇന്നലെ രാത്രി പ്രാബല്യത്തിൽ വന്നു.