1

തിരുവനന്തപുരം: ഇന്ധന,പാചകവാതകവില വർദ്ധനവിനെതിരെ ബി.എസ്.പിയുടെ നേതൃത്വത്തിൽ മ്യൂസിയത്ത് നിന്ന് രാജ് ഭവൻ വരെ വാഹനം ഉരുട്ടി പ്രതിഷേധ മാർച്ച് നടത്തി. ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ജെ. സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി. വിജയൻ, ജില്ലാ ജനറൽ സെക്രട്ടറി പൂവങ്ങൾ ഗണേശ്, നേതാക്കളായ വിപിൻ പള്ളിപ്പുറം, സണ്ണി, ശശി, കമലാസനൻ, പ്രസാദ് ഉദയപുരം എന്നിവർ പങ്കെടുത്തു.