കിളിമാനൂർ:വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക,അവശ്യ പ്രതിരോധ സർവീസ് ഓഡിനൻസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ പുതിയകാവ് പോസ്റ്റോഫീസിനു മുന്നിൽ സി.പി.ഐ ദേശീയ കൗൺസിലംഗം അഡ്വ.എൻ.രാജൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ് റെജി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എം.ഉദയകുമാർ,സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം റാഫി,എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്.രാഹുൽ രാജ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ധനപാലൻ നായർ,റേഷൻ വിതരണ തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി പുഷ്പരാജൻ,രതി പ്രസാദ് എന്നിവർ പങ്കെടുത്തു.