കിളിമാനൂർ: എൻ.ജി.ഒ അസോസിയേഷൻ കിളിമാനൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഡി.സി.സി സെന്ററിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു.കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത്
സെക്രട്ടറി രാകേഷ് കമൽ,കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജിന് പ്രതിരോധ സാമഗ്രികൾ കൈമാറി.ജില്ല പഞ്ചായത്ത് അംഗം ജി.ജി ഗിരി കൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ സജികുമാർ, ബെൻഷാ ബഷീർ, പഞ്ചായത്ത് അംഗം പോങ്ങനാട് രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.