photo

പാലോട്:യൂത്ത് കോൺഗ്രസ്‌ തെന്നൂർ യൂണിറ്റിന്റെ ബിരിയാണി ചലഞ്ച് വഴി സ്വരൂപ്പിച്ച പണം കൊണ്ട് വാങ്ങിയ സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികൾക്ക് അടൂർ പ്രകാശ് എം.പി വിതരണം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അദ്ദേഹം അനുമോദിച്ചു.അനസ് തെന്നൂരിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ,പെരിങ്ങമ്മല പഞ്ചായത്ത്‌ പ്രസിഡന്റ് ഷിനു,ജില്ല പഞ്ചായത്ത്‌ അംഗം സോഫി തോമസ്,പവിത്ര കുമാർ,അനിലേഷ്, നൗഷാദ് കൊച്ചു കരിക്കകം,അൻസാരി കലയപുരം,ഷീജ ഷാജഹാൻ, വസന്തകുമാരി,റിയാസ്,നൗഫൽ,സുഹൈൽ,ഗോവിന്ദ്,ഫവാസ്,തൻസീം,ഭുവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

captionj യൂത്ത് കോൺഗ്രസ് തെന്നൂർ മണ്ഡലം സംഘടിപ്പിച്ച സ്മാർട്ട് ഫോൺ വിതരണവും അനുമോദിക്കൽ ചടങ്ങും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു