പാലോട്:ചല്ലിമുക്ക് കേന്ദ്രമായി ആരംഭിച്ച പ്രിയദർശിനി സാംസ്കാരിക വേദി ഉദ്ഘാടനം വേദി പ്രസിഡന്റ് സന്തോഷ്മോഹന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് എസ്.എൻ.യു.പി സ്കൂൾ കൊല്ലായിൽ,ഗവൺമെന്റ് ട്രൈബൽ സ്കൂൾ താന്നിമൂട് എന്നീ സ്കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കായി നൽകിയ സ്മാർട്ട് ഫോണുകളും എം.പി വിതരണം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം.പി ആദരിച്ചു.കെ.പി.സി.സി സെക്രട്ടറി എം.എം നസീർ,കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ,ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്,പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു,ശ്യാംജിത്ത് എന്നിവർ സംസാരിച്ചു.