മുടപുരം: കുഷ്ഠരോഗം നിർമാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'അശ്വമേധം' നാലാം ഘട്ട പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ നിർവഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.ഷിനു,ജില്ലാ ലെപ്രസി ഓഫീസർ ഡോ.സുകേഷ് രാജ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.വി.അരുൺ,ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.ആർ.സലൂജ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പമേല.ബി, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ടി.എസ്.ഷാജികുമാർ,നോൺ മെഡിക്കൽ സൂപ്പർവൈസർ ഷമ്മി കപൂർ,നോൺ മെഡിക്കൽ സൂപ്പർവൈസർ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.