സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ആൻഡ്രയോയിഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗമായ ഏലിയൻ അളിയനിൽ ടൊവിനോ തോമസും.ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് സംവിധായകനും രചയിതാവുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഇപ്പോൾ. ഒന്നാം ഭാഗത്തിലെ അഭിനേതാക്കൾക്കൊപ്പം പുതിയ ചില അഭിനേതാക്കളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നറിയുന്നു. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്.ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. വിദേശത്തുൾപ്പെടെ ചിത്രീകരണമുണ്ടാകും.