വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസൽ എന്ന ചിത്രത്തിൽ സൂര്യ അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ എത്തുന്നു. അമ്പുലി, പിച്ചി എന്നീ കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ജെല്ലിക്കെട്ട് കളത്തിലേക്ക് കാളക്കൂറ്റനെ ഇറക്കുന്ന ഇടുങ്ങിയ വഴിയെയാണ് വാടിവാസൽ എന്നു വിളിക്കുന്നത്. അച്ഛനെ കൊലപ്പെടുത്തിയ ജെല്ലിക്കെട്ട് കാളയെ തോൽപ്പിക്കാൻ മകന്റെ പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായിരുന്ന സി.എസ്. ചെല്ലപ്പയുടെ വാടിവാസൽ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആൻഡ്രിയ ജെറീമിയാണ് നായിക.കലൈപുലി എസ് താണു വി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന വടിവാസൽ സൂര്യയുടെ നാൽപ്പതാമത് ചിത്രമാണ്. ജി.വി. പ്രകാശാണ് സംഗീതസംവിധാനം.