നെയ്യാറ്റിൻകര: പരിസ്ഥിതി പ്രവർത്തകരുടെയും ആശുപത്രി സംരക്ഷണസമിതിയുടെയും കോൺഗ്രസിന്റെയും എതിർപ്പുകൾക്കിടയിലും. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ തണൽ മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി. വർഷങ്ങൾക്ക് മുമ്പ് പരിസ്ഥിതി ദിനത്തിൽ ആശുപത്രി പരിസരത്ത് വച്ച് പിടിപ്പിച്ച കണിക്കൊന്ന മരമാണ് കഴിഞ്ഞ ദിവസം മുറിച്ചിട്ടത്. കൂടുതൽ മരങ്ങൾ മുറിക്കുന്നതിനെതിരെ ഡി.സി.സി ജില്ല സെക്രട്ടറി വിനോദ്സെന്നിന്റെ നേതൃത്വത്തിലുളള പരിസ്ഥിതി പ്രവർത്തകർ മരങ്ങൾക്ക് ചുറ്റും സംരക്ഷണ വലയമൊരുക്കിയതോടെ അധികൃതർ മരം മുറിയ്ക്കൽ നിറുത്തി വച്ചു. ആശുപത്രിയുടെ മുന്നിൽ തണലിനു വേണ്ടി നട്ടു വളർത്തിയ മരങ്ങളെയാണ് മുറിച്ച് മാറ്റുന്നത്.