പൂവാർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കാഞ്ഞിരംകുളം ബ്ലോക്കിലെ നേതൃയോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ, ജനറൽ സെക്രട്ടറി അരുമാനൂർ സജീവ്, കോൺഗ്രസ്സ് നേതാവ് അഡോൾഫ് ജെറോം, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.വി.അജയകുമാർ, ജില്ലാ ഭാരവാഹി ഡി.എസ്.വിജയൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ജില്ലാ ജനറൽ സെക്രട്ടറി സിൽവദാസൻ, കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് പോൾ ഗോമസ്, വിഴിഞ്ഞം മണ്ഡലം പ്രിസിഡന്റ് ലെനിൻ ഗോമസ്, കരുംകുളംം മണ്ഡലം പ്രസിഡന്റ് സിസിൽ ഫെർണാണ്ടസ്, പൂവാർ മണ്ഡലം പ്രസിഡന്റ് ആർ.ഷാജു, കാഞ്ഞിരംകുളം മണ്ഡലം പ്രസിഡന്റ് അനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു.
caption: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കാഞ്ഞിരംകുളം ബ്ലോക്ക് നേതൃയോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.കെ.വത്സലകുമാർ ഉദ്ഘാടനംം ചെയ്യുന്നു.