ആറ്റിങ്ങൽ: മാമത്തെ അഷ്ടമുടി ബ്യൂട്ടി പാർലറിലെ ജീവനക്കാർ കുഴഞ്ഞു വീണ സംഭവത്തിൽ ഗുരുതരമായ കൊവിഡ‌് ചട്ടലംഘനം നടന്നതായി ആറ്റിങ്ങൽ നഗരസഭ കണ്ടെത്തി. സ്ഥാപനം താല്ക്കാലികമായി അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചു.
ഇവിടത്തെ നാല് ജീവനക്കാരാണ് കുഴഞ്ഞുവീണത്. അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന ജനറേറ്ററിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചതാണ് കാരണമെന്ന് താലൂക്ക് ആശുപത്രി അധികൃതർ കണ്ടെത്തി. സംഭവത്തെക്കുറിച്ച് നഗരസഭാ ഹെൽത്ത് സ്ക്വാഡ് വിലയിരുത്തി. പ്രവർത്തന അനുമതി ഇല്ലാതെയും ജാഗ്രതയില്ലാതെയുമാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ.